'ഇത് ജോര്‍ജ്ജുകുട്ടിക്ക് ആവശ്യമല്ലേ'?, മോഹന്‍ലാലിനെ അടിച്ച രംഗത്തിലെ പിന്നാമ്പുറ വിശേഷങ്ങളുമായി ആശ ശരത്

കെ ആര്‍ അനൂപ്

ബുധന്‍, 24 ഫെബ്രുവരി 2021 (17:13 IST)
ദൃശ്യം2-ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചതിന്റെ ആവേശത്തിലാണ് നടി ആശ ശരത്.ജോര്‍ജ്ജുകുട്ടിയെ മുഖത്ത് അടിച്ച രംഗത്തിനു ശേഷം ഓടിച്ചെന്ന് കൈപിടിച്ച് ലാലിനോട് ക്ഷമ പറഞ്ഞു എന്നാണ് താരം പറയുന്നത്. അതിനുശേഷം ലാലേട്ടന്‍ പറഞ്ഞ വാക്കുകള്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും ആശ ശരത് പറഞ്ഞു.
 
'ഇത് ജോര്‍ജ്ജുകുട്ടിക്ക് ആവശ്യമല്ലേ? ജോര്‍ജ്ജുകുട്ടി ആരെയാണ് കൊന്നത് എന്ന് ഓര്‍ത്തുനോക്കൂ' ,നമ്മള്‍ ചെയ്യുന്നത് നമ്മുടെ ജോലി അല്ലെ എന്നാണ് മോഹന്‍ലാല്‍ ആശയോട് പറഞ്ഞത്.
 
ദൃശ്യം 2 തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ അതില്‍ ആശ ശരത് ഉണ്ടാകാനാണ് സാധ്യത. നിലവില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം. അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍