ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'എമ്പുരാന്‍' ആയി.2022 ലെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ എന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ഇപ്പോളിതാ ദൃശ്യം രണ്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് മുരളി ഗോപി. ഭ്രമരം എന്ന സിനിമയില്‍ തുടങ്ങി ലൂസിഫറും ദൃശ്യം രണ്ടും പിന്നിട്ട് 'എമ്പുരാന്‍' വരെ എത്തി നില്‍ക്കുകയാണ് ഇരുവരെയും കൂട്ടുകെട്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മുരളി ഗോപി.