ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാന്‍ എത്തിയ മീര ജാസ്മിന്‍; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (12:26 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുടിയെല്ലാം സ്‌ട്രെയ്റ്റന്‍ ചെയ്ത് പുതിയ ലുക്കിലുള്ള മീരയെ ആണ് ചിത്രത്തില്‍ കാണുക. താരത്തിന്റെ പുതിയ ലുക്ക് കണ്ട് അല്‍പ്പംകൂടി ചെറുപ്പമായല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. 
 
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചത്. 1984 മേയ് 15 ന് തിരുവല്ലയില്‍ ജനിച്ച മീരയ്ക്ക് 37 വയസ്സായി. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മീര അഭിനയിച്ചു. മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ മീര നേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article