മമ്മൂട്ടിക്കും മോഹന്‍ലാലിലും യു.എ.ഇ. ഗോള്‍ഡന്‍ വിസ

വ്യാഴം, 19 ഓഗസ്റ്റ് 2021 (08:04 IST)
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്‍കും. പത്ത് വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ.ഗോള്‍ഡന്‍ വിസ. കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് പത്ത് വര്‍ഷത്തെ വിസ അനുവദിച്ചിരിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള സിനിമ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ ഇവര്‍ യു.എ.ഇയില്‍ എത്തി വിസ സ്വീകരിക്കുമെന്നാണ് വിവരം. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പെടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍