ധനുഷിന്റെ മാരന്‍ ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (16:09 IST)
ധനുഷ് സിനിമ തിരക്കുകളിലാണ്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.മാരന്‍ എന്ന് പേരിട്ട സിനിമയുടെ അവസാന ഷെഡ്യൂള്‍ ഇന്ന് മുതല്‍ തുടങ്ങി. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക.
 
ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.കാര്‍ത്തിക് നരേന്റെ ഒപ്പം ഇതാദ്യമായാണ് ധനുഷ് കൈകോര്‍ക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.സമുദ്രക്കനി, സ്മൃതി വെങ്കട്ട്, കൃഷ്ണകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.  ജി വി പ്രകാശ്കുമാര്‍ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article