രാം ചരണിന്റെ ബഹുഭാഷ ചിത്രത്തില്‍ നടി അഞ്ജലിയും ? ചിത്രീകരണം അടുത്തമാസം ഹൈദരാബാദില്‍

കെ ആര്‍ അനൂപ്

ശനി, 14 ഓഗസ്റ്റ് 2021 (17:01 IST)
പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയ രാം ചരണിന്റെ ബഹുഭാഷ ചിത്രമാണ് 'ആര്‍സി 15'.ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി അഞ്ജലി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലുള്ള പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ആയതിനാലാണ് അഞ്ജലിയെ നിര്‍മ്മാതാക്കള്‍ ടീമിലെത്തിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
ബോളിവുഡ് നടി കിയാര അദ്വാനി രാം ചരണിന്റെ നായികയായി അഭിനയിക്കുന്നുവെന്ന് പറയപ്പെടുന്നു, അതേസമയം അഞ്ജലിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.മെഗാ ബജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ അടുത്തിടെ പൂര്‍ത്തിയായി, അടുത്ത മാസം ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും. തമന്‍ സംഗീതം ഒരുക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍