മോഹന്‍ലാലിന്റെ 'മരക്കാര്‍' 3300 സ്‌ക്രീനില്‍ ! ആദ്യ ദിനം 50 കോടിയുടെ ബിസിനസ്; വരവേല്‍ക്കാന്‍ ആരാധകര്‍

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (09:44 IST)
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യുന്നത് 3300 സ്‌ക്രീനില്‍. ഡിസംബര്‍ രണ്ടിന് റിലീസ് ദിവസം തന്നെ 50 കോടിയോളം രൂപയുടെ ബിസിനസ് നടത്തുമെന്ന് തിയറ്ററുമായി ഒപ്പുവച്ച കരാറുകള്‍ കാണിക്കുന്നു. വമ്പന്‍ റിലീസ് ആയാണ് സിനിമ തിയറ്ററുകളിലെത്തുന്നത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യദിന കച്ചവടമാകും മരക്കാറിന്റേത്. 
 
കേരളത്തില്‍ 600 സ്‌ക്രീനിലാണ് മരക്കാര്‍ ആദ്യദിനം പ്രദര്‍ശിപ്പിക്കുക. ഇന്ത്യയുടെ മറ്റിടങ്ങളില്‍ 1200 സ്‌ക്രീനില്‍ ഇറങ്ങും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും മരക്കാര്‍ റിലീസ് ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് 1500 സ്‌ക്രീനില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും ആറ് പ്രദര്‍ശനങ്ങളാണ് ഉള്ളത്. ചിലയിടത്ത് ഏഴ് പ്രദര്‍ശനങ്ങളും. രാത്രി 12 നാണ് ആദ്യ ഷോ. ദുബായിയിലെ സ്‌ക്രീനുകളിലും ഇങ്ങനെയായിരിക്കും. ആദ്യദിനം 3,300 സ്‌ക്രീനുകളിലായി 12,700 ഷോകള്‍ ഉണ്ടാകും.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article