'എന്താകണമെന്ന് അയാള്‍ സ്വയം തീരുമാനിക്കട്ടെ'; പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍

തിങ്കള്‍, 22 നവം‌ബര്‍ 2021 (10:31 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഹൃദയം' എന്ന സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യമൊക്കെ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന സമീപനമാണ് മോഹന്‍ലാലിന്റെ മകനായ പ്രണവ് സ്വീകരിച്ചത്. എന്നാല്‍, പിന്നീട് യാദൃച്ഛികമായി പ്രണവും അച്ഛന്റെ പാതയില്‍ സിനിമയിലെത്തി. മകന്‍ സിനിമയിലെത്തണമെന്ന് മോഹന്‍ലാലും അതിയായി ആഗ്രഹിച്ചിരുന്നില്ല. മകന് താല്‍പര്യമുള്ളത് ഭാവിയില്‍ തിരഞ്ഞെടുക്കട്ടെ എന്ന നിലപാടായിരുന്നു മോഹന്‍ലാലിന് പണ്ടും. 
 
മകന്റെ ഭാവിയെ കുറിച്ച് പണ്ട് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ മനസുതുറന്നിട്ടുണ്ട്. 'മകന്‍ എന്താകണം എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിച്ചിട്ട് എന്താണ് കാര്യം. ഞാന്‍ ഒന്ന് ആഗ്രഹിച്ചിട്ട് അയാള്‍ അത് ആയില്ല എങ്കില്‍ എന്റെ ആഗ്രഹത്തില്‍ കാര്യമില്ലലോ. പഠിത്തമൊക്കെ കഴിഞ്ഞിട്ട് അയാള്‍ തീരുമാനിക്കട്ടെ. എന്റെ മകന്‍ ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്, ചിലപ്പോള്‍ 12 ഒക്കെ കഴിയുമ്പോ എന്താണ് വേണ്ടതെന്നു എന്നോട് വന്നു പറയുമായിരിക്കും,' എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. തന്റെ അച്ഛന്‍ ചെറുപ്പത്തില്‍ ഇതേ ഉപദേശം തന്നെയാണ് തനിക്കും തന്നതെന്ന് മോഹന്‍ലാല്‍ ഓര്‍ക്കുന്നു. ഡിഗ്രി പൂര്‍ത്തിയായ ശേഷം സ്വന്തം വഴി തിരഞ്ഞെടുക്കുക എന്നായിരുന്നു തന്റെ അച്ഛന്‍ തന്നോട് പറഞ്ഞിരുന്നതെന്നും മോഹന്‍ലാല്‍ പങ്കുവച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍