ഇനി മണിക്കൂറുകള്‍ മാത്രം, മരക്കാര്‍ പുതിയ ട്രെയിലര്‍ ഇന്നെത്തും

കെ ആര്‍ അനൂപ്
ചൊവ്വ, 30 നവം‌ബര്‍ 2021 (10:15 IST)
മലയാളക്കര ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയില്‍ നിന്നൊരു പുതിയ ട്രെയിലര്‍ ഇന്ന് പുറത്തുവരും. മൂന്നില്‍ കൂടുതല്‍ ടീസറുകള്‍ ഇതിനകം റിലീസ് ചെയ്തു കഴിഞ്ഞു. പുതിയ ട്രെയിലര്‍ ഇന്ന് വൈകുന്നേരം നാലുമണിക്ക് പുറത്തിറങ്ങും.
 
നേരത്തെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു. 10 മില്യണ്‍ കൂടുതല്‍ കാഴ്ചക്കാര്‍ ട്രെയിലറിന് ലഭിച്ചു.
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article