അത് ഗണപതിയല്ല, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 29 നവം‌ബര്‍ 2021 (08:50 IST)
മലയാളക്കര ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയ്‌ക്കെതിരെ ഇടയ്ക്കുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പ്രിയദര്‍ശന്‍.
 
ട്രെയിലര്‍ പുറത്ത് വന്നതോടെ മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അത് ഗണപതി ആണോ. അതിനുള്ള ഉത്തരം പ്രിയദര്‍ശന്‍ നല്‍കുന്നു.
 
അത് ഗണപതിയല്ല, സാമൂതിരിയുടെ കൊടിയടയാളമായ ആനയാണെന്ന് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേര്‍ന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയതെന്നും അതുകൊണ്ടാണ് മരക്കാരുടെ മുഖത്ത് ആന വന്നതെന്ന് അദ്ദേഹം പറയുന്നു.
 
അതുപോലും തിരിച്ചറിയാനുള്ള ചരിത്രബോധം ഇന്ന് പലര്‍ക്കും ഇല്ലെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍