ഇതാണ് ഞങ്ങളുടെ ഇസൈ, മകന്റെ ചോറൂണ് വിശേഷങ്ങളുമായി നടന്‍ മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (16:58 IST)
അടുത്തിടെയാണ് നടന്‍ മണികണ്ഠന്‍ ആചാരിയ്ക്കും ഭാര്യ അഞ്ജലിയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്.അവന്റെ ആദ്യത്തെ ഓണം കുടുംബം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ മകന് പേരിട്ടിരിക്കുകയാണ് മണികണ്ഠന്‍.ഇസൈ എന്നാണ് മകന്റെ പേര്. ചോറൂണ്‍ വിശേഷങ്ങള്‍ നടന്‍ പങ്കുവെച്ചു.
 
'ഞങ്ങളുടെ മകന്‍ ' ഇസൈ ' യുടെ ചോറൂണ് ഇന്ന് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വച്ചു നടന്നു.എല്ലാവരുടെയും അനുഗ്രഹാശംസകള്‍ ഉണ്ടാവണം'- മണികണ്ഠന്‍ ആചാരി കുറിച്ചു.
 
കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുരുതി ആയിരുന്നു നടന്റെ ഒടുവിലായി റിലീസ് ചെയ്തത്. അതിനിടെ ഒരു തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article