തല ആരാധകര്‍ക്ക് ആഘോഷമാക്കാം, 20 മില്യണ്‍ കാഴ്ചക്കാരുമായി അജിത്തിന്റെ 'നാങ്ക വെറെ മാരി' !

കെ ആര്‍ അനൂപ്
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (14:51 IST)
'വലിമൈ' ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. വിഘ്‌നേഷ് ശിവന്‍ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജാ ഈണം ഈണം നല്‍കിയ 'നാങ്ക വെറെ മാരി'ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ഗാനം പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 20 മില്യണില്‍ കൂടുതല്‍ ആളുകള്‍ പാട്ട് കണ്ടുകഴിഞ്ഞു.  
 യുവന്‍ ശങ്കര്‍ രാജാ,അനുരാഗ് കുല്‍ക്കര്‍ണി എന്നിവര്‍ ചേര്‍ന്നാണ് 'നാങ്ക വെറെ മാരി' പാടിയിരിക്കുന്നത്.നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഐശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് വേഷമിടുന്നത്.കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.മോഷന്‍ പോസ്റ്റര്‍ അടുത്തിടെ തരംഗമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article