'നമ്മളൊരു ടീമാണ്'; ഏഴാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഫഹദിനോട് നസ്രിയ, ആശംസകളുമായി സഹോദരന്‍ ഫര്‍ഹാനും

കെ ആര്‍ അനൂപ്

ശനി, 21 ഓഗസ്റ്റ് 2021 (12:02 IST)
മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ഇന്ന് ഇരുവരുടെയും ഏഴാം വിവാഹ വാര്‍ഷിക ദിനമാണ്.ഫഹദിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നസ്രിയും സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും എത്തിയിരിക്കുകയാണ്.
 
''വിവാഹ വാര്‍ഷികാശംസകള്‍ ഷാനു. എന്താ ഞാന്‍ പറയുക, നീ ഭാഗ്യവാനാണ്. നമ്മളുടെ യാത്രകളില്‍ ഞാന്‍ മടുക്കുമ്പോളെല്ലാം എന്നെ എടുത്തുകൊണ്ട് നടന്നു. സാഹസികമായ പലതും ഒരുമിച്ച് ചെയ്തു. എല്ലാം ഒരുമിച്ചായിരുന്നു, അതുകൊണ്ട് രക്ഷപെടാമെന്ന് കരുതണ്ട. എന്ത് സംഭവിച്ചാലും നമ്മളൊരു ടീമാണ്,''- നസ്രിയ കുറിച്ചു.
 
ഹാപ്പി ആനിവേഴ്‌സറി ക്യൂട്ടീസ് എന്നാണ് ഫര്‍ഹാന്‍ കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍