താരരാജാക്കന്മാര്‍ വീണ്ടും ഒന്നിച്ചൊരു വേദിയില്‍, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (14:06 IST)
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പെട്ടെന്നുതന്നെ വൈറലായി മാറാറുണ്ട്. 2 ദിവസം മുമ്പായിരുന്നു ഇരുവരും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി ദുബായിലെത്തിയത്.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സഹോദരന്റെ മകന്റെ വിവാഹ ചടങ്ങിലും മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്തു.
 
ലാലിനൊപ്പം ഭാര്യ സുചിത്രയും ഉണ്ടായിരുന്നു. സാധാരണ ലുക്കിലാണ് മമ്മൂട്ടിയെ പുറത്തുവന്ന ചിത്രങ്ങളില്‍ കാണാനായത്. സ്‌റ്റൈലിഷായാണ് മോഹന്‍ലാല്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍