മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓണം ദുബായില്‍

ശനി, 21 ഓഗസ്റ്റ് 2021 (10:22 IST)
ദുബായിലാണ് ഇത്തവണ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഓണം ആഘോഷിക്കുന്നത്. കഴിഞ്ഞ തവണ ഇരുവരും കുടുംബസമേതമാണ് ഓണം ആഘോഷിച്ചത്. എന്നാല്‍, ഇത്തവണ മമ്മൂട്ടിയും മോഹന്‍ലാലും വിദേശത്താണ്. കഴിഞ്ഞ ദിവസമാണ് ഗോള്‍ഡന്‍ വിസ വാങ്ങാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ദുബായിലേക്ക് പോയത്. മമ്മൂട്ടി കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെയും മോഹന്‍ലാല്‍ ഹൈദരബാദില്‍ നിന്ന് രാത്രിയിലുമാണ് ദുബായിലേയ്ക്ക് പുറപ്പെട്ടത്. താരരാജാക്കന്മാര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള വിസയാണ് യുഎഇ സര്‍ക്കാര്‍ സമ്മാനിക്കുന്നത്. യുഎഇ ഗോള്‍ഡ് വിസ ലഭിക്കുന്ന ആദ്യത്തെ മലയാളി സിനിമാ താരങ്ങളാണിവര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍