മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി, സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞതെന്ന് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

വെള്ളി, 20 ഓഗസ്റ്റ് 2021 (10:11 IST)
മോഹന്‍ലാലിനും പ്രിയദര്‍ശനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജിന്. അതിന്റെ ആവേശം ആരാധകരുമായി പങ്കുവെക്കാന്‍ നടന്‍ മറന്നില്ല.ഇവര്‍ക്കൊപ്പമുള്ള ഒരു രാത്രി സിനിമാ കഥകള്‍ നിറഞ്ഞ ഒരു ജീവിത കാലത്തിന് തുല്യമെന്നായിരുന്നു പൃഥ്വിരാജ് ട്വീറ്റ് ചെയ്തു.
 
'മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി സിനിമാ കഥകളും, അനുഭവങ്ങളും നിറഞ്ഞ ഒരു ജീവിതകാലത്തിന് തുല്യമാണ്'- പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.
 
ലെജന്‍ഡ്സ്, മാസ്റ്റേഴ്സ് എന്നീ ഹാഷ് ടാഗുകളിലാണ് പൃഥ്വിയുടെ പോസ്റ്റ്. നിലവില്‍ മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡി എന്ന സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍