മുടി വെട്ടി, താടി വടിച്ചു; ഭീഷ്മയുടെ ഷൂട്ടിങ് തീര്‍ന്നതിനു പിന്നാലെ പുത്തന്‍ ലുക്കില്‍ മമ്മൂട്ടി (ചിത്രങ്ങള്‍)

Webdunia
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (13:18 IST)
ഒരു വര്‍ഷത്തിനുശേഷം നീളന്‍മുടി വെട്ടികളഞ്ഞ് താടി വടിച്ച് മമ്മൂട്ടിയുടെ പുത്തന്‍ലുക്ക്. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചതിനു പിന്നാലെയാണ് മമ്മൂട്ടി മുടി വെട്ടി, താടി വടിച്ച് പ്രത്യക്ഷപ്പെട്ടത്. 
 
തൃശൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
പുഴുവിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി പുഴുവില്‍ അഭിനയിക്കുന്നത്. 
 
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തന്റെ 70-ാം ജന്മദിനം ആഘോഷിച്ചത്. 


 
 

അനുബന്ധ വാര്‍ത്തകള്‍

Next Article