മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍മാരായ അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ഹാസന്‍ തുടങ്ങി പ്രേക്ഷകരില്‍ നിന്ന് പോലും തനിക്ക് ആശംസകള്‍ ലഭിച്ചെന്നും അതെല്ലാം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്നും മമ്മൂട്ടി പറഞ്ഞു.
'പൊതുവെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് എനിക്ക് വിമുഖതയുണ്ട്. എന്നാല്‍, എനിക്ക് അറിയാവുന്നവരും അതിനേക്കാള്‍ കൂടുതല്‍ എനിക്ക് വ്യക്തിപരമായി അറിയാത്തവരും എന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കാണുകയും ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കി തീര്‍ക്കുകയും ചെയ്തു. ഇപ്പോഴാണ് യഥാര്‍ഥത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നത്,' മമ്മൂട്ടി കുറിച്ചു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.