നവാഗത സംവിധായകര്‍ക്ക് ഇത്രയധികം അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍ താരം ഉണ്ടോ ? മമ്മൂട്ടിയെ കുറിച്ച്

കെ ആര്‍ അനൂപ്
ബുധന്‍, 4 മെയ് 2022 (10:11 IST)
നവാഗത സംവിധായകര്‍ക്ക് ഇത്രയധികം അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍ താരം ഇന്ത്യന്‍ സിനിമയില്‍ കുറവായിരിക്കും. പറഞ്ഞുവരുന്നത് മമ്മൂട്ടിയെ കുറിച്ചാണ്.  അമല്‍ നീരദ്,ലാല്‍ജോസ്, ബ്ലെസി തുടങ്ങി ആ ലിസ്റ്റ് നീളുന്നു.
 
മെയ് 13 റിലീസ് പ്രഖ്യാപിച്ച പുഴുവിലൂടെ ഒരു നവാഗത സംവിധായികയെ കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി.റതീന ഷര്‍ഷാദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. 
 
കഴിഞ്ഞവര്‍ഷം (2021ല്‍) ദി പ്രീസ്റ്റിലൂടെ ജോഫിന്‍ ടി ചാക്കോ സ്വതന്ത്രസംവിധായകനായി.  2018ല്‍ ഷാജി പാടൂര്‍ എന്ന സംവിധായകനും അവസരം നല്‍കിയത് മമ്മൂട്ടിയായിരുന്നു (അബ്രഹാമിന്റെ സന്തതികള്‍).
 
കസബയിലൂടെ 2016 ല്‍ നിഥിന്‍ രണ്‍ജി പണിക്കറിനും സംവിധായകനാകാനുള്ള അവസരം മമ്മൂട്ടി കൊടുത്തു.പ്രെയ്‌സ് ദി ലോര്‍ഡ് ഒരുക്കിയതും പുതുമുഖ സംവിധായകനായ ഷിബു ഗംഗാധരനായിരുന്നു(2014).
 
 ബാല്യകാലസഖി(2014),ജവാന്‍ ഓഫ് വെള്ളിമല(2012),ബോംബെ മാര്‍ച്ച്12(2011),ഡബിള്‍സ്(2011),ബെസ്റ്റ് ആക്ടര്‍,പോക്കിരിരാജ( 2010)തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടി ചെയ്തത് പുതുമുഖ സംവിധായകരെ വിശ്വസിച്ചാണ്.
 
പുഴു,നന്‍ പകല്‍ നേരത്ത് മയക്കം,റോര്‍ഷാച്ച് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.എഴുപതാം വയസ്സിലും അതേ ഊര്‍ജ്ജവും ചെറുപ്പവും നമ്മുടെ മെഗാസ്റ്റാറിന്റെ പ്ലസ് പോയിന്റ് ആണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article