'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസ് ദിവസം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (14:39 IST)
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശനം തുടരുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമ പ്രേമികള്‍ ഏറ്റെടുത്തു. മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ മുന്നേറുകയാണ്.കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് നല്ലത് മാത്രമേ സിനിമ കണ്ടവര്‍ക്ക് പറയാനുള്ളൂ. റിലീസ് ദിവസം ചിത്രം നേടിയ കളക്ഷനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം 2.40 കോടി ചിത്രം നേടി എന്നാണ് വിവരം. വലിയ പ്രമോഷനുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തിയ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച ഗ്രോസ് കളക്ഷന്‍ ആണ് റിലീസ് ദിവസം ലഭിച്ചത്. വരുന്ന ദിവസങ്ങളില്‍ ഇത് ഉയരാനാണ് സാധ്യത. ഈ വര്‍ഷം ഇറങ്ങിയ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്.കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി ഒന്നാം സ്ഥാനത്തുള്ളത്.
 
 നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് വലിയ വിജയത്തിലേക്കാണ് പോകുന്നത്.
 
 റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി ഡേവിഡ് രാജാണ്.ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article