മമ്മൂട്ടിയോ ദുല്‍ഖറോ നിര്‍മ്മാതാവിന് ആര് കൂടുതല്‍ നേട്ടം ഉണ്ടാക്കും ? ഇന്നറിയാം

കെ ആര്‍ അനൂപ്
വ്യാഴം, 3 മാര്‍ച്ച് 2022 (08:53 IST)
ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ഭീഷ്മപര്‍വ്വവും മകന്റെ ഹേ സിനാമികയും ഇന്ന് പ്രദര്‍ശനത്തിനെത്തുകയാണ്. 
ഒരേസമയം ഇരുവരും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ആകുക എന്നാണ് ഇനി അറിയേണ്ടത്. കേരളത്തിലെ നൂറോളം സ്‌ക്രീനുകളില്‍ ആണ് ദുല്‍ഖര്‍ ചിത്രം എത്തുന്നത്.മുന്നൂറ്റി അമ്പതോളം തിയെറ്ററുകളില്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കും.
മമ്മൂട്ടിയും ദുല്‍ഖറും ഇതുവരെയും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഇരുവരും നായികയായെത്തുന്ന ചിത്രം ഒരുമിച്ച് റിലീസ് ആകുന്നതും ഇതാദ്യം. അതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസില്‍ പൊരിഞ്ഞ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article