ഐഎംഡിബി ലിസ്റ്റില്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ഒന്നാമത് ! റിലീസിന് മുന്‍പ് മറ്റൊരു നേട്ടം

ബുധന്‍, 2 മാര്‍ച്ച് 2022 (20:19 IST)
ഇന്റര്‍നെറ്റ് മൂവി ഡാറ്റാ ബേസില്‍ (ഐഎംഡിബി) റെക്കോര്‍ഡിട്ട് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. റിയല്‍ ടൈം പോപ്പുലാരിറ്റി ഓണ്‍ ഐഎംഡിബി പട്ടികയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ ഒന്നാം സ്ഥാനത്താണ് ഭീഷ്മ പര്‍വ്വം.
 
ഇന്നാണ് മമ്മൂട്ടി ചിത്രം ഐഎംഡിബി പട്ടികയില്‍ ഈ നേട്ടം സ്വന്തമാക്കിയത്. നാളെ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഈ നേട്ടം. ബ്രഹ്മാണ്ഡ ചിത്രങ്ങളായ ആര്‍ആര്‍ആര്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കെജിഎഫ് ചാപ്റ്റര്‍ 2 മൂന്നാം സ്ഥാനത്താണ്.
 
നേരത്തെ മോഹന്‍ലാല്‍ ചിത്രം ആറാട്ടും ഈ പട്ടികയില്‍ ഇടം നേടിയിരുന്നു. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമല്‍ നീരദാണ് സിനിമയുടെ സംവിധാനം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍