മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നൊരു സിനിമ ! സംസാരിച്ചിട്ടുണ്ടെന്ന് മകൻ തീരുമാനമെടുക്കേണ്ടത് അച്ഛൻ

Anoop k.r
ബുധന്‍, 27 ജൂലൈ 2022 (12:28 IST)
മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.തെലുങ്ക് ചിത്രമായ സീതാ രാമത്തിന്റെ തമിഴ് ലോഞ്ച് വേദിയിൽ വെച്ചാണ് ഈ വിഷയത്തിൽ ദുൽഖർ സൽമാൻ പ്രതികരിച്ചു.  
 
ഞങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം ചെയ്യണമോ എന്ന കാര്യം അച്ഛനാണ് തീരുമാനിക്കേണ്ടതെന്ന് ദുൽഖർ പറയുന്നു. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുവാൻ താൻ എപ്പോഴും തയ്യാറാണെന്നും നടൻ കൂട്ടിച്ചേർത്തു. ഇനിയിപ്പോ ഏത് ഭാഷയാണെങ്കിലും ദുൽഖറിന് പ്രശ്നമില്ല. അത് ദുൽഖർ തന്നെ മമ്മൂട്ടിയോട് സംസാരിച്ചിട്ടുണ്ട്. മെഗാസ്റ്റാറിന്റെ തീരുമാനത്തിന് വേണ്ടി വിട്ടിരിക്കുകയാണ് മകൻ.അദ്ദേഹത്തിന്റെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article