ഈ ഓണത്തിനും ഭക്ഷ്യകിറ്റ് നൽകും എന്ന് മുഖ്യമന്ത്രി എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ അഖിൽ മാരാരുടെ കുറിപ്പ് ആരംഭിക്കുന്നത്. |
ഓണത്തിന് ഭക്ഷ്യക്കെട്ട്
പാവപ്പെട്ടവനെ സഹായിക്കണം എന്ന ചിന്തയാണോ..അതോ പാവപ്പെട്ടവന്റെ പേരിൽ കുറച്ചു കോടികൾ മുക്കണം എന്ന ബുദ്ധിയാണോ എന്നും അഖിൽ ചോദിക്കുന്നു. |
അഖിൽ മാരാരുടെ വാക്കുകൾ
ഈ ഓണത്തിനും ഭക്ഷ്യകിറ്റ് നൽകും എന്ന് മുഖ്യമന്ത്രി... |
പാവപ്പെട്ടവനെ സഹായിക്കണം എന്ന ചിന്തയാണോ..അതോ പാവപ്പെട്ടവന്റെ പേരിൽ കുറച്ചു കോടികൾ മുക്കണം എന്ന ബുദ്ധിയാണോ എന്ന് നമുക്ക് പരിശോധിക്കാം... |
85 ലക്ഷം കുടുംബങ്ങൾക്ക് 1000 രൂപ നിരക്കിൽ കിറ്റ് കൊടുത്താൽ ആകെ ചിലവ് 850 കോടി രൂപ.... |
സത്യ സന്ധമായി ഖജനാവിലെ തുക അർഹതപെട്ട കൈകളിൽ എത്തണം എന്ന ചിന്തയാണ് മുഖ്യമന്ത്രിയിൽ ഉണ്ടാവുന്നതെങ്കിൽ ഈ 85 ലക്ഷം കുടുംബങ്ങൾ എന്ന കണക്കിൽ നിന്നും സർക്കാർ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാം.. |
ബിസിനസ്സ് ചെയ്തും, ഇടത്തരം വ്യെവസായങ്ങൾ ചെയ്തും ജീവിക്കുന്നവർ, 1500 cc യ്ക്ക് മുകളിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന വീട്ടുകാരെയും ഒഴിവാക്കാം.. |
അപ്പോൾ ഒരു 40 ലക്ഷം പേരാക്കി ഈ സഹായത്തെ ചുരുക്കാൻ കഴിയും..
അർഹത പെട്ടവർക്ക് കൊടുക്കുക എന്നതാണല്ലോ അതിന്റെ ശെരി.. |
മറ്റുള്ളവർ ഈ കിറ്റ് കിട്ടിയാലും എടുത്തു കാട്ടിൽ കളയും..
പാവപ്പെട്ട അർഹതപ്പെട്ട ഈ കുടുംബങ്ങൾക്ക് വേണമെങ്കിൽ 2000 രൂപയുടെ സഹായം ചെയ്യാം..അല്ലെങ്കിൽ 450 കോടി സർക്കാരിന് ലാഭിക്കാം.. |
പക്ഷെ പിണറായി മഹാ മനസ്കൻ ആണ്..കേരളത്തിലെ എല്ലാ കുടുംബങ്ങളെയും ഒരുപോലെ കാണുന്ന നവ മാവേലിയാണ് എന്നൊക്കെ അടിമകൾ വാഴ്ത്തി പാടും... |
പക്ഷെ സത്യം എന്താണ്..
കുടുംബങ്ങളുടെ എണ്ണം കൂടിയാലെ കൂടുതൽ കോടികൾ മുക്കാൻ സാധിക്കു... |
എങ്ങനെ ആണെന്നല്ലേ...
അതായത് ഒരു കുടുംബത്തിൽ കൊടുക്കുന്ന 1000 രൂപയുടെ കിറ്റ് .. |
അതായത് ഈ കൊടുക്കുന്ന 14 ഇനങ്ങളുടെ MRP നിരക്കിൽ കൂട്ടിയാൽ ഏതാണ്ട് 1000 രൂപയുടെ സാധനങ്ങൾ ഉണ്ടാവും... എന്നാൽ ഈ സാധനങ്ങൾ സർക്കാർ വാങ്ങുമ്പോൾ കുറഞ്ഞത് 30% മുതൽ 40% വരെ ഓഫർ ലഭിക്കാൻ സാധ്യത ഉണ്ട്..അത്രയും വലിയ പർച്ചേസ് ആണല്ലോ..ഒട്ടുമിക്ക ഇനങ്ങളും ലോക്കൽ ബ്രാൻഡുകൾ ആയിരിക്കും.. |
അപ്പോൾ 1000 രൂപയുടെ ഒരു കിറ്റിന് സർക്കാരിന് ചിലവാകുന്നത് 600മുതൽ 700 രൂപ വരെ മാത്രം... |
ഇതിലൂടെ പല കൈകളിൽ ആയി പോകുന്നത് ഖജനാവിലെ 200 മുതൽ 300 കോടി രൂപ...
അവിടം കൊണ്ടും തീർന്നില്ല... |
ഈ കൊണ്ട് വരുന്ന സാധനങ്ങൾ പാക്ക് ചെയ്യണം.. അതിന് വേണ്ടി ഒരുപറ്റം സഖാക്കളേ ജോലിക്ക് എടുക്കുന്നു.. |
അവർക്ക് കൊടുക്കുന്ന ശമ്പളമായി പിന്നെയും ലക്ഷങ്ങൾ നഷ്ടം..
അവിടം കൊണ്ടും തീർന്നോ..? |
ഇല്ല..
ഇതൊക്കെ ലോഡ് ചെയ്തു വണ്ടിയിൽ കയറ്റണം അതിനും കൊടുക്കണം ലക്ഷങ്ങൾ... |
പിന്നെ ഇതൊക്കെ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാൻ വണ്ടികൾ വേണ്ടേ.?.ട്രാൻസ്പോർട്ട് ചാർജ് ആയി വീണ്ടും ലക്ഷങ്ങൾ.. |
ഇനി ഇതൊക്കെ ചെയ്താലും ഓണത്തിന് മുൻപ് എല്ലാവർക്കും കിട്ടുമോ ..?അതുമില്ല...
അപ്പോൾ ഈ ഓണക്കിറ്റിന് പിന്നിൽ ജനസേവനം അല്ല എന്നും എങ്ങനെ ജനത്തെ പറ്റിച്ചു കക്കാം എന്ന ബുദ്ധിയുമാണെന്നു നിങ്ങൾ മനസിലാക്കുക... |
അതേ സമയം ഉദ്ദേശ്യം സത്യമായിരുന്നു എങ്കിൽ ഈ 1000 രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുക.. |
ഓരോ വീട്ടുകാരനും അവന് ആവശ്യമുള്ള സാധനങ്ങൾ വീട്ടിലേക്ക് വാങാൻ കഴിയും..
എവിടെ നിന്ന് അവൻ വാങ്ങും..?അവന്റെ നാട്ടിലെ പലചരക്ക് കടയിൽ നിന്നും.. |
അപ്പോൾ ആ കച്ചവടക്കാരന് കച്ചവടം നടക്കും അയാൾ സന്തോഷിക്കും..
ഒരു വാർഡിൽ 250 കുടുംബങ്ങൾ ഉണ്ടെന്നിരിക്കട്ടെ.. |
ഈ വാർഡിൽ മാത്രം രണ്ടര ലക്ഷം രൂപയുടെ ക്രയ വിക്രയം നടക്കും..
ആ പ്രദേശത്തുള്ള പലചരക്ക്,പച്ചക്കറി,മീൻ കച്ചവടം ഇവരെല്ലാം ലാഭത്തിൽ ആകും.. |
ഇത്തരത്തിൽ പണം നേരിട്ട് നൽകുന്നതിലൂടെ പാക്കിങ്,ലോഡിങ്,ട്രാൻസ്പോർട് |
അതിലുപരി കൃത്യ സമയത്തിനുള്ളിൽ എല്ലാവർക്കും ഒരുപോലെ ഈ സഹായം എത്തിക്കാനും പറ്റും... |
പക്ഷെ കക്കണം മുക്കണം എന്ന ചിന്ത ഉള്ള സർക്കാർ അവന്റെ നേട്ടത്തിന് വേണ്ടിയെ കാര്യങ്ങൾ ചെയ്യൂ.. |
|