അനശ്വര രാജൻ പ്ലാസ്റ്റിക് സർജറി ചെയ്തോ ?വാര്‍ത്ത കണ്ട് അത്ഭുതപ്പെട്ട് പോയെന്ന് നടി

Anoop k.r

ബുധന്‍, 27 ജൂലൈ 2022 (08:54 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടി അനശ്വര രാജന് കഴിഞ്ഞു.ബാലതാരമായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.അവിയല്‍ എന്ന ചിത്രമാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയത്.മൈക്ക് എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അനശ്വര. 
മുടിയൊക്കെ വെട്ടി ഷോട്ട് ഹെയർ ലുക്കിലാണ് ചിത്രത്തിൽ ഉടനീളം നടിയെ കാണാനാവുക. അതേസമയം അനശ്വര രാജൻ പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഇതിൽ സത്യമുണ്ടോ എന്നത് തന്നെയാണ് ആരാധകർക്കും അറിയാനുള്ളത്. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകിയിരിക്കുകയാണ് നടി. 
 
 നേരത്തെ ബോഡി ഷെയ്മിങ് കമന്റുകള്‍ വരുമ്പോള്‍ വിഷമിക്കാറുണ്ടായിരുന്നു എന്നാണ് അനശ്വര പറയുന്നത്.എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന വാര്‍ത്ത കണ്ട് അത്ഭുതപ്പെട്ട് പോയി എന്നും പറഞ്ഞാണ് നടി തുടങ്ങുന്നത്.
 
പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നും താന്‍ വളര്‍ന്നപ്പോള്‍ വന്ന മാറ്റങ്ങളാണ് അതെന്ന് എന്നാണ് അനശ്വര പറഞ്ഞത്.പിന്നെ കുറച്ച് മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയും രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍