'ബിലാല്‍' ചിത്രീകരണം ഡിസംബറില്‍, നിര്‍മ്മാണത്തില്‍ പങ്കാളിയായി ദുല്‍ഖര്‍ സല്‍മാനും, പുതിയ വിവരങ്ങള്‍
മമ്മൂട്ടിയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബിലാല്‍. സിനിമയുടെ ചിത്രീകരണം തന്നെ തുടങ്ങാനാണ് സാധ്യത. ഡിസംബറില്‍ ഷൂട്ട് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.തുര്‍ക്കി, പോളണ്ട്, കൊല്‍ക്കത്ത, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
ചിത്രീകരണം വലിയ ക്യാന്‍വാസില്‍ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. കോവിഡ് തടസ്സം നിന്നപ്പോള്‍ അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് ഭീഷ്മപര്‍വ്വം നിര്‍മ്മിച്ചു. ഇപ്പോഴും ബിലാലിന് വേണ്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തിരയുന്നുണ്ട്. എല്ലാം ശരിയാക്കുകയാണെങ്കില്‍ ബിലാല്‍ വീണ്ടും തുടങ്ങാനാണ് സാധ്യത.