അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടിക്ക് പുതിയ ലുക്ക്, ബിലാലിനെയും കടത്തിവെട്ടുന്ന ആക്ഷന്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 6 ജനുവരി 2021 (19:09 IST)
ബിലാലിന് മുമ്പ് മമ്മൂട്ടിയും സൗബിനും ഒന്നിക്കുന്ന പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അമൽ നീരദ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ബിഗ് ബി പോലെ തന്നെ ആക്ഷന് പ്രാധാന്യമുള്ള ചിത്രമാകും ഇതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമ്മൂട്ടിയുടെ പുത്തൻ ലുക്ക് പ്രയോജനപ്പെടുത്തി ഒരു മാസ് ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നത്. മുടിയും താടിയും നീട്ടി വളർത്തി മരണമാസ് ലുക്കിലുള്ള മമ്മൂട്ടി ചിത്രങ്ങൾ കഴിഞ്ഞദിവസം സംവിധായകൻ അജയ് വാസുദേവ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കുവെച്ചിരുന്നു.
 
മെഗാസ്റ്റാറിനെ പുതിയ ഗെറ്റപ്പ് അമൽ നീരദിന്റെ ചിത്രത്തിന് വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്. ബിലാലിനെ വെല്ലുന്ന ആക്ഷൻ ചിത്രം ആകാനാണ് സാധ്യത.
 
മഞ്ജു വാര്യർ-മമ്മൂട്ടി ആദ്യമായി ഒന്നിക്കുന്ന ദ പ്രീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന വൺ അടുത്തു തന്നെ റിലീസ് പ്രഖ്യാപിക്കും. ന്യൂയോർക്ക് എന്ന ചിത്രവും വരാനിരിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article