ബിഗ് ബിയുടെ തുടർച്ച 'ബിലാൽ' ഷൂട്ടിങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. കഴിഞ്ഞ വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ലോക്ക് ഡൗണിന് ശേഷം ഒരു മമ്മൂട്ടി ചിത്രം പോലും ആരംഭിച്ചിട്ടില്ല. ദ പ്രീസ്റ്റ് ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയെങ്കിലും മമ്മൂട്ടിയുടെ ഭാഗങ്ങൾ നേരത്തെതന്നെ ചിത്രീകരിച്ചിരുന്നു. മഞ്ജുവാര്യരും ഒരു പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം അടുത്തു തന്നെ റിലീസ് ചെയ്യും.