ഡ്രസ് കോഡ് അനുസരിച്ച് കറുപ്പ് വസ്ത്രത്തിലാണ് താരങ്ങൾ എത്തിയത്. കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്റ്റൈലിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. തലേദിവസം വൈറലായ വെള്ളവേഷത്തിൽ നിന്നും തികച്ചും വ്യത്യസ്തനായി പിരിച്ച മീശയും ഒതുക്കിയ താടിയുമായി തീർത്തും മാസ് രൂപത്തിൽ. മോഹൻലാലാകട്ടെ കറുത്ത സ്യൂട്ടിൽ ചടങ്ങിൽ ശ്രദ്ധ നേടി. ഇവർക്കൊപ്പം തന്നെ കറുത്ത ജുബ്ബയണിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.