കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. കൊച്ചി മേയർ അനിൽകുമാർ പങ്കുവെച്ച ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. വെള്ള കുർത്തയും മുണ്ടും ധരിച്ച നിൽക്കുന്ന മമ്മൂട്ടിയുടെ പുത്തൻ രൂപത്തെ കുറിച്ച് നിരവധി കമൻറുകളാണ് ചിത്രത്തിനു താഴെ വരുന്നത്. ഗാനഗന്ധർവ്വൻ യേശുദാസുമായി രൂപസാദൃശ്യം ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിത്രം കണ്ട് ആരാധകരിൽ ചിലർ ചോദിക്കുന്നത് മമ്മൂട്ടിയുടെ അടുത്തത് യേശുദാസിന്റെ ബയോപിക് ആണോ എന്നാണ്. പിഷാരടിയുടെ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഈ ലുക്ക് കൊടുക്കാമായിരുന്നു എന്നും ആരാധകർ പറയുന്നു.