സെറ്റില്‍ വളരെ സ്ട്രിക്‍ട് ആയ, പെട്ടെന്ന് ചൂടാവുന്ന സംവിധായകനാണ് ഹരിഹരന്‍ എന്നാണ് പരക്കെയുള്ള അഭിപ്രായം. പരുക്കനും ചൂടനുമാണ് നടന്‍ മമ്മൂട്ടി എന്നും പലരും പറയാറുണ്ട്. ഈ രണ്ടുപേരും ചേര്‍ന്നാണ് ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ മലയാളത്തിന് സമ്മാനിച്ചത്. ഇവര്‍ രണ്ടുപേരും ചേരുമ്പോള്‍ ലൊക്കേഷനില്‍ എങ്ങനെയായിരിക്കും? പരസ്‌പരം ഈഗോ വച്ചുപുലര്‍ത്താറുണ്ടോ?
“പ്രേംനസീറിന് ശേഷം ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്‌തത് മമ്മൂട്ടിക്കൊപ്പമാണ്. മമ്മൂട്ടിയും എന്നേപ്പോലെയാണ്. ഞങ്ങള്‍ രണ്ടുപേരും ഒരേ നക്ഷത്രമാണ്. വിശാഖമാണ്. ഭയങ്കര ചൂടന്‍മാരാണ്. പെട്ടെന്ന് ചൂടാവും, പക്ഷേ ഈ ചൂടുമാത്രമേ ഉള്ളൂ. ഞാന്‍ എപ്പോഴും പറയാറുണ്ട്, മമ്മൂട്ടിക്കുള്ളില്‍ മറ്റൊരു മമ്മൂട്ടിയില്ല. അതാണ് മമ്മൂട്ടിയുടെ ക്യാരക്‍ടര്‍” - ഹരിഹരന്‍ പറയുന്നു.