ആ പേര് മമ്മൂട്ടിക്ക് വേണ്ട, മോഹന്‍ലാലിന് കൊടുത്തു; ഒരു വലിയ കൊടുക്കല്‍ വാങ്ങലിന്‍റെ കഥ !

ജോണ്‍സി ഫെലിക്‍സ്

ചൊവ്വ, 5 ജനുവരി 2021 (14:29 IST)
മലയാള സിനിമയില്‍ കൊടുക്കല്‍ വാങ്ങലുകള്‍ പതിവാണ്. മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഇങ്ങനെയൊരു പരസ്പര സഹകരണം സാധാരണയാണ്. മമ്മൂട്ടിക്കായി തയ്യറാക്കപ്പെട്ട കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ ചെയ്യുന്നതും തിരിച്ചും ഉള്ള സംഭവങ്ങള്‍ നിരന്തരം സംഭവിക്കുന്നു.
 
ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം എസ് എന്‍ സ്വാമി എഴുതുമ്പോള്‍ മമ്മൂട്ടി അവതരിപ്പിക്കേണ്ട നായക കഥാപാത്രത്തിന്‍റെ പേര് അലി ഇമ്രാന്‍ എന്നായിരുന്നു. കഥ വിശദമായിക്കേട്ട മമ്മൂട്ടി, നായക കഥാപാത്രം മുസ്ലിം ആകേണ്ട ബ്രാഹ്‌മണന്‍ ആയാല്‍ മതിയെന്നുപറഞ്ഞു. അങ്ങനെയാണ് അലി ഇമ്രാന്‍ മാറി ആ സ്ഥാനത്ത് സേതുരാമയ്യര്‍ വന്നത്. സേതുരാമയ്യരുടെ മാനറിസങ്ങളെല്ലാം മമ്മൂട്ടി തന്നെ കണ്ടെത്തിയതാണ്. സിബിഐ ഡയറിക്കുറിപ്പ് ചരിത്രവിജയമായി.
 
എന്നാല്‍ അലി ഇമ്രാനെ എസ് എന്‍ സ്വാമി കൈവിട്ടില്ല. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന് ആ പേര് നല്‍കി. അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു.
 
1988 നവംബര്‍ 18നാണ് മൂന്നാം മുറ റിലീസ് ആയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി മൂന്നാം മുറ മാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍