Malayankunju Film Song: യോദ്ധയ്ക്ക് ശേഷം വീണ്ടും റഹ്മാന്‍ മാജിക്; മലയന്‍കുഞ്ഞിലെ പാട്ട് ഏറ്റെടുത്ത് സിനിമാലോകം

Webdunia
ബുധന്‍, 13 ജൂലൈ 2022 (13:26 IST)
യോദ്ധയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും ഗാനമൊരുക്കി എ.ആര്‍.റഹ്മാന്‍. ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലെ 'ചോലപ്പെണ്ണേ' എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഹ്മാന്‍ ഒരു മലയാള സിനിമയിലെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 
 
വിനായക് ശശികുമാറിന്റെ രചനയ്ക്ക് എ.ആര്‍.റഹ്മാന്‍ സംഗീതം നല്‍കിയപ്പോള്‍ 'ചോലപ്പെണ്ണേ' എന്ന ഗാനം മലയാളികള്‍ക്ക് പുത്തന്‍ അനുഭവമായി. വിജയ് യേശുദാസാണ് ആലാപനം. 


പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സജിമോന്‍ പ്രഭാകര്‍ ആണ്. മഹേഷ് നാരായണനാണ് തിരക്കഥയും ഛായാഗ്രഹണവും. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, അര്‍ജുന്‍ അശോകന്‍, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article