വിജയനെക്കുറിച്ച് അന്ന് പറഞ്ഞത് മറന്നുപോയോ ? ഒരിക്കല്‍ കൂടി ആരാധകരെ ഓര്‍മ്മിപ്പിച്ച് മാളവിക മോഹനന്‍

കെ ആര്‍ അനൂപ്
വ്യാഴം, 19 മെയ് 2022 (17:10 IST)
രജനികാന്തിന്റെ 'പേട്ട' എന്ന ചിത്രത്തിലൂടെ നടി മാളവിക മോഹനന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.വിജയ് നായകനായെത്തിയ 'മാസ്റ്റര്‍' ആയിരുന്നു കോളിവുഡിലെ നടിയുടെ രണ്ടാമത്തെ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തന്നെ രജനികാന്തിനും വിജയിക്കും ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ചുരുക്കം താരങ്ങളിലൊരാളാണ് മാളവിക. 
 
ഇപ്പോഴിതാ വിജയനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 'ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കുറേയധികം പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നു, അദ്ദേഹം എന്റെ പ്രിയപ്പെട്ടവനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവിടെ, വീണ്ടും പറയുന്നു. ആരെങ്കിലും മറന്നുപോയാല്‍ - അദ്ദേഹം എപ്പോഴും എനിക്ക് വളരെ സ്‌പെഷ്യലാണ്, ഞാന്‍ എവിടെയായിരുന്നാലും ആരോടൊപ്പമാണോ ജോലി ചെയ്യുന്നതെന്നത് പരിഗണിക്കാതെ എപ്പോഴും എന്റെ പ്രിയപ്പെട്ടവനായിരിക്കും.' -മാളവിക മോഹനന്‍ ഒരു ഫാന്‍ ചാറ്റിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article