എന്റെ സുഹൃത്താവാനോ വീട്ടിലേക്ക് ക്ഷണിക്കാനോ യോഗ്യരായ ആരും ബോളിവുഡിലില്ല: കങ്കണ

Webdunia
വ്യാഴം, 19 മെയ് 2022 (16:29 IST)
തന്റെ സുഹൃത്താകാൻ യോഗ്യതയുള്ള ഒരു താരവും ബോളിവുഡിൽ ഇല്ലെന്ന് നടി കങ്കണ റണാവത്. ബോളിവുഡിൽ നിന്നുള്ള ആരെയും വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റില്ലെന്നും കങ്കണ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
 
വീട്ടിലേക്ക് ക്ഷണിക്കാൻ സാധ്യതയുള്ള താരങ്ങളുടെ പേരുകൾ ആവശ്യപ്പെട്ടപ്പോഴാണ് ബോളിവുഡിൽ നിന്നും ആരും അതിന് അർഹരല്ലെന്ന് കങ്കണ മറുപടി നൽകിയത്. ബോളിവുഡിൽ താരത്തിന് സുഹൃത്തുക്കൾ ഇല്ലേ എന്ന ചോദ്യത്തിന് അവിടെയുള്ളവര്‍ക്ക് തന്റെ സുഹൃത്താകാന്‍ യോഗ്യതയില്ലെന്നായിരുന്നു കങ്കണയുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article