ഇന്ത്യ നിറയട്ടെ, ഈ ചുവന്ന താടി! നന്ദി ലാല്‍ചേട്ടന്, കുറിപ്പുമായി ശങ്കര്‍ രാമകൃഷ്ണന്‍

കെ ആര്‍ അനൂപ്

വ്യാഴം, 19 മെയ് 2022 (11:43 IST)
Lal ഹിറ്റ് എന്ന വാക്കിന്റെ മൂന്നക്ഷരം.തമിഴിലും, തെലുങ്കിലും കൈമുദ്ര ഭദ്രം. മനോജ് ബാജ്‌പേയ്‌ക്കൊപ്പം ഒരു വമ്പന്‍ വെബ്‌സീരീസില്‍ തിളങ്ങാന്‍ ഒരുങ്ങുന്ന ലാലിന് ആദരം ഈ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍.
 
ശങ്കര്‍ രാമകൃഷ്ണന്റെ വാക്കുകളിലേക്ക് 
 
Lal! ഹിറ്റ് എന്ന വാക്കിന്റെ മൂന്നക്ഷരം! റാംജിറാവ് കാണുന്നത് പഴയ കൃപയിലാണ്. സ്ലീപര്‍ ഹിറ്റ്i ഹരിഹര്‍നഗറില്‍ ഹോനായിലെത്തുമ്പോള്‍ അതൊരു അമ്പരപ്പൂരമായ്I ഗോഡ്ഫാദറില്‍ അഞ്ഞൂറാനും അച്ചാമ്മയും മക്കളും അടങ്ങാച്ചിരിയുടെ മായന്‍കുട്ടിയും ഓരോ മലയാളിയുടേയും കുമ്പകുലുക്കി, കണ്ണ്‌നിറച്ചു. പൂരം വര്‍ഷാവര്‍ഷം നടക്കുന്നപോലെ ആ കൂട്ടുകെട്ടിന്റെ വാര്‍ഷിക ഹിറ്റ് പതിപ്പുകള്‍..പിന്നീട് ഓര്‍മ്മച്ചെപ്പില്‍ കളിയാട്ടവും, ബ്ലാക്കും തെങ്കാശിപ്പട്ടണവും , അഭിനയ ചന്ദ്രനുദിച്ച ദിക്കുകളായി. ഒരുമിച്ചു ജോലി ചെയ്തത് റോക്ക് ന്‍ റോളിലാണ്. അദ്ദേഹം ഒരു ബൊഹീമിയന്‍ വയലിനിസ്റ്റ്. Acs ന്റെ അന്ന് പണിതീരാത്ത ബഹുനിലമാളികയില്‍ ഒരുങ്ങിയ സെറ്റില്‍ പകലിരവുകളുടെ മേളാങ്കം! തലപ്പാവിലും പിന്നീട് ഒഴിമുറിയിലും പതിര്‍ പാറ്റിയ നടനനിമിഷങ്ങള്‍. ഇയ്യോബിലെത്തുമ്പോള്‍ യവന ദുരന്തനായകന്റെ സംഘര്‍ഷത്തിര! തമിഴിലും, തെലുങ്കിലും കൈമുദ്ര ഭദ്രം. മനോജ് ബാജ്‌പേയ്‌ക്കൊപ്പം ഒരു വമ്പന്‍ വെബ്‌സീരീസില്‍ ലങ്കന്‍ ചുവയുള്ള ഹിന്ദി സിങ്ക് സൗണ്ടില്‍ പേശുകയാണീ ശിങ്കപ്പുലി ഇപ്പോള്‍! പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മദ്രാസ് മാനഗരത്തില്‍ വീണുകിട്ടിയ ചില മണിക്കൂറുകളില്‍ കാച്ചിയ കോമഡികളില്‍ ശുദ്ധഹാസ്യത്തിന്റെ കറുപ്പഴക്! ഈ കലാകാരന്‍ അഭിമാനമാണ്. ആഹ്ലാദമാണ്. എന്റെ ആദരം ഞാന്‍ ഈ കുറിപ്പില്‍ പങ്കുവയ്ക്കുന്നു. അക്കാദമിക മായകളില്‍പെടാത്ത ഉത്സവക്കൊടി പാറിക്കളിക്കട്ടെ: ഇന്ത്യ നിറയട്ടെ, ഈ ചുവന്ന താടി! നന്ദി ലാല്‍ചേട്ടന്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍