കെജിഎഫിന് ശേഷം യാഷിന്റെ നായികയാകാന്‍ മാളവിക മോഹനന്‍ ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 19 മെയ് 2022 (15:10 IST)
യാഷിന്റെ കൂടെ സ്‌ക്രീന്‍ സ്പേസ് പങ്കിടാനുള്ള താല്‍പ്പര്യവുമായി നിരവധി സെലിബ്രിറ്റികള്‍ മുന്നോട്ട് വരുന്നുണ്ട്. മാളവിക മോഹനനും അക്കൂട്ടത്തിലുണ്ട്. യഷിന്റെ വലിയ ആരാധികയാണെന്നും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും നടി വെളിപ്പെടുത്തി. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മാളവിക.
 
'കെജിഎഫ് റിലീസിന് മുമ്പ് തന്നെ താന്‍ യഷിന്റെ കടുത്ത ആരാധികയായിരുന്നുവെന്ന് താരം മറുപടി നല്‍കി. ഉടന്‍ തന്നെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article