വീണ്ടും 'ഗംഗേ' വിളിച്ച് സുരേഷ് ഗോപി, വരനെ ആവശ്യമുണ്ട് മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 15 ജൂണ്‍ 2021 (16:26 IST)
മലയാളികളുടെ പ്രിയ താരങ്ങളാണ് സുരേഷ് ഗോപിയും ശോഭനയും. ഇരുവരും ഒന്നിച്ച് ഒടുവിലായി പുറത്തിറങ്ങിയത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു. ചിത്രത്തില്‍ മണിച്ചിത്രത്താഴിലെ ഒരു രംഗം വീണ്ടും എടുത്തിരുന്നു.'ഗംഗേ' എന്ന് സുരേഷ് ഗോപി വിളിക്കുന്നതും ഇത് കേട്ട് ഞെട്ടുന്ന ശോഭനയും ഉള്‍ക്കൊള്ളുന്ന ഭാഗം സംവിധായകന്‍ അഖില്‍ സത്യന്‍ അനൂപ് സത്യന്‍ ഷൂട്ട് ചെയ്തിരുന്നു. ഇപ്പോളിതാ ഇതിന്റെ മേക്കിങ് വീഡിയോ സംവിധായകന്‍ പുറത്തുവിട്ടു.
 
ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശന്‍നും വന്‍ താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മടങ്ങിയെത്തിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article