സിനിമ സംവിധാനത്തില്‍ നിന്നും അഭിനയരംഗത്തേക്ക്,'സിംഗപ്പൂര്‍ സലൂണ്‍'ചിത്രീകരണം പൂര്‍ത്തിയാക്കി ലോകേഷ് കനകരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 10 മെയ് 2023 (15:16 IST)
സംവിധായകന്‍ ലോകേഷ് കനകരാജ് അഭിനയ ലോകത്തേക്ക്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് 'സിംഗപ്പൂര്‍ സലൂണ്‍'.ചിത്രത്തില്‍ അതിഥി വേഷത്തില്‍ ലോകേഷും ഉണ്ടാകും.
ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ജെ ബാലാജിയാണ് നായകന്‍.
 
ആര്‍ജെ ബാലാജി ലോകേഷ് കനകരാജുമൊത്തുള്ള ഒരു ഫോട്ടോ പങ്കിട്ടു.സംവിധായകന്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി വെളിപ്പെടുത്തി. ചിത്രത്തില്‍ റിയാലിറ്റി ഷോ ജഡ്ജിയായാണ് ലോകേഷ് കനകരാജ് അഭിനയിക്കുന്നത്.സിംഗപ്പൂര്‍ സലൂണില്‍ നടന്‍ ജീവയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RJ Balaji (@irjbalaji)

സംവിധായകന്റെ 'ലിയോ' ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article