'തലൈവര്‍ 171' പ്രഖ്യാപനം എപ്പോള്‍ ? രജനി ചിത്രത്തിന്റെ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

ശനി, 6 മെയ് 2023 (15:17 IST)
തമിഴ് സിനിമയില്‍ നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്.വിജയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലിയോ' തിരക്കിലാണ് അദ്ദേഹം. സംവിധായകന്റെ അടുത്ത പ്രൊജക്റ്റിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
 
'തലൈവര്‍ 171' ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.തലൈവര്‍ 171ന്റെ ഫോട്ടോഷൂട്ട് അടുത്തിടെ നടത്തിയെന്നാണ് പുതിയ വിവരം. എന്നാല്‍ രജനികാന്തിന്റെ 'ജയിലര്‍', ലോകേഷ് കനകരാജിന്റെ 'ലിയോ' എന്നീ ചിത്രങ്ങളുടെ റിലീസിന് ശേഷമേ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. അതേസമയം, 'തലൈവര്‍ 171' ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ (എല്‍സിയു) ഭാഗമാകുമോ എന്നത് അറിയാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്.
 
'തലൈവര്‍ 170' എന്ന തന്റെ അടുത്ത ചിത്രത്തിനായി സംവിധായകന്‍ ടിജെ ജ്ഞാനവേലുമായി സൂപ്പര്‍സ്റ്റാര്‍ കൈകോര്‍ക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍