ഇനി മുതൽ സ്വതന്ത്രസംവിധായകൻ ഇഷ്‌ടമുള്ള പ്ലാറ്റ്‌ഫോമിൽ സിനിമ പ്രദർശിപ്പിക്കും, തുറന്നടിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

Webdunia
വെള്ളി, 26 ജൂണ്‍ 2020 (12:29 IST)
പ്രോഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിലിം ചേമ്പറിനെയും പരോക്ഷമായി വിമർശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.കലാകാരന്മാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് പറഞ്ഞ ലിജോ ജോസ് ഇനി മുതൽ താൻ സ്വതന്ത്ര സംവിധായകനാണെന്നും പ്രഖ്യാപിച്ചു.
 
നേരത്തെ തന്റെ പുതിയ സിനിമയുടെ ചിത്രീകരണം ജൂലൈയിൽ നടക്കുമെന്ന് ലിജോ പ്രഖ്യാപിച്ചിരുന്നു. എ എന്ന് പെരിട്ടിരുന്നച്ചിത്രത്തിന്റെ പോസ്റ്ററും ലിജോ പുറത്തുവിട്ടിരുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങൾ നിലനിൽക്കേ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍ എന്ന് വെല്ലുവിളിച്ചുകൊണ്ടായിരുന്നു ലിജോയുടെ പോസ്റ്റ്. ഇത് ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു.
 
പുതിയ അറിയിപ്പുണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മാതാക്കാളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഹാഗര്‍ എന്ന സിനിമ പ്രഖ്യാപിച്ച് ആഷിഖ് അബുവും ഫഹദ് ഫാസില്‍ സിനിമ പ്രഖ്യാപിച്ച് മഹേഷ് നാരായണനും രംഗത്തെത്തി.പിന്നാലെയായിരുന്നു ലിജോയുടെ സിനിമാപ്രഖ്യാപനം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article