ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്നു; വാരിയംകുന്നത്തിനെ പടമാക്കുമ്പോള്‍ ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്‍

ശ്രീനു എസ്

വ്യാഴം, 25 ജൂണ്‍ 2020 (16:12 IST)
ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്ന വാരിയംകുന്നത്തിനെ പടമാക്കുമ്പോള്‍ ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് ഡോ കെഎസ് രാധാകൃഷ്ണന്‍. നിരവധി നീചപ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള വാരിയംകുന്നത്തിനെ സിനിമയാക്കുമ്പോള്‍ ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചതും നായര്‍ സ്ത്രീയെ ഭര്‍ത്താവിന്റെയും സഹോദരന്‍മാരുടെയും മുന്നിലിട്ട് ബലാത്സംഗം ചെയ്തതുമൊക്കെ ഉണ്ടാകുമോയെന്ന് ഡോ കെഎസ് രാധാകൃഷ്ണന്‍. ഫേസ്ബുക്കിലാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ കെഎസ് രാധാകൃഷ്ണന്‍ ഇക്കാര്യം കുറിച്ചത്.
 
തുര്‍ക്കി തൊപ്പിയും ഖിലാഫത്ത് യൂണിഫോമും ബാഡ്ജും ധരിച്ചിരുന്ന വാരിയംകുന്നം രാജാവിന്റെ കൈയില്‍ വാളും ഉണ്ടായിരുന്നു. രാജഭരണത്തില്‍ നടന്ന ഭരണ മികവിന്റെ ദൃക്സാക്ഷി വിവരണം അക്കാലത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ സര്‍വെന്റ്‌സ് ഓഫ് ഇന്ത്യ മേധാവി ദേവധറിന്റെ റിപ്പോര്‍ട്ടില്‍ ഭരണനേട്ടങ്ങള്‍ വിശദമായി പറയുന്നുണ്ട്. അവയില്‍ ചിലതാണ് ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്നു. മുലയൂട്ടികൊണ്ടിരുന്ന ഒരു കുഞ്ഞിനെ അമ്മയുടെ കയ്യില്‍ നിന്നും വലിച്ചെടുത്ത് വെട്ടിക്കൊന്നു, മേലാറ്റൂരിലെ ഒരു നായര്‍ സ്ത്രീയെ ഭര്‍ത്താവിന്റെയും, സഹോദരന്മാരുടെയും മുന്നിലിട്ട് ബലാത്സംഗം ചെയ്തു. സഹിക്കാനാവാതെ അവര്‍ കണ്ണടച്ചപ്പോള്‍ വാള്‍ ചൂണ്ടി കണ്ണുതുറപ്പിച്ചു, നിലമ്പൂര്‍ കോവിലകം കൊള്ളയടിച്ചു, 17 പേരെ കൊന്നു-കെഎസ് രാധാകൃഷ്ണന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍