ജീവിക്കാന്‍ അനുവദിക്കൂ,ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്, സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അശ്വിന്‍ ഗണേഷ്

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂണ്‍ 2024 (17:41 IST)
ദിയ കൃഷ്ണ- അശ്വിന്‍ ഗണേഷ് വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അടുത്തിടെ ഇരുവരും പ്രണയം പ്രഖ്യാപിച്ചതും പ്രൊപ്പോസല്‍ ചെയ്തതും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിച്ച് ജീവിക്കാന്‍ അശ്വിന്‍ ഗണേഷും ദിയയും തീരുമാനിച്ചു. ഇതിനിടെ ദിയയുടെ വീട്ടിലേക്ക് അശ്വിന്റെ കുടുംബം പെണ്ണുകാണാനായി എത്തിയിരുന്നു. പെണ്ണുകാണല്‍ ചടങ്ങിനിടെ ചെറുക്കന്റെ വീട്ടുകാര്‍ അപമാനിക്കപ്പെട്ടു എന്ന തരത്തിലുള്ള പ്രചരണവും അതിനിടെ ഉണ്ടായി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണത്തോട് പ്രതികരിച്ച് അശ്വിന്‍ ഗണേഷ് രംഗത്തി.
 
 നീയവിടെ കുടുംബം ഏറെ സ്‌നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും അവര്‍ തങ്ങള്‍ക്കായി നല്‍കിയ ഭക്ഷണസാധനങ്ങള്‍ വെച്ച് നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിക്കരുതെന്നും അശ്വിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതി.
 
അശ്വിന്റെ വാക്കുകളിലേക്ക്
 
എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആദ്യം നന്ദി പറയുന്നു. അവരുടെ അടുത്തു നിന്നും ഇത്രയും ഊഷ്മളമായ സ്വീകരണം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല. ഞങ്ങള്‍ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നു. അവര്‍ നല്‍കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റിവ് പറയുന്ന എല്ലാവരും അറിയണം, അപ്പോള്‍ സമയം വൈകുന്നേരം 5 മണി ആയിരുന്നു. കുറച്ച് മുമ്പ് ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് കുറഞ്ഞ അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ. ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ മേശപ്പുറത്ത് എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല.  മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്.  ദയവായി ജീവിക്കാന്‍ അനുവദിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article