മൂന്ന് മാസത്തെ കാത്തിരിപ്പ്,ഒടുവില്‍ ഒ.ടി.ടി റിലീസിനൊരുങ്ങി 'ജനനം: 1947, പ്രണയം തുടരുന്നു'

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂണ്‍ 2024 (16:56 IST)
മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'കോലു മിട്ടായി' എന്ന സിനിമയുടെ എഴുത്തുകാരന്‍ അഭിജിത്ത് അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനം: 1947, പ്രണയം തുടരുന്നു. ഒടുവില്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് സിനിമ.
 
ജൂണ്‍ 14 മുതല്‍ മനോരമ മാക്‌സില്‍ സിനിമ കാണാം.
ലീല സാംസണും കോഴിക്കോട് ജയരാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലീലയുടെ ആദ്യ മലയാള ചിത്രമാണിത്.
 
അനു സിതാര, നോബി മാര്‍ക്കോസ്, ദീപക് പറമ്പോള്‍, നന്ദന്‍ ഉണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട് . മാര്‍ച്ച് 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.കിരണ്‍ ദാസിന്റെ എഡിറ്റിംഗും ഗോവിന്ദ് വസന്തയുടെ സംഗീതവും മികച്ചതായിരുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article