ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയിൽ നായിക സാമന്തയെന്ന് റിപ്പോർട്ടുകൾ

അഭിറാം മനോഹർ

ബുധന്‍, 12 ജൂണ്‍ 2024 (15:25 IST)
Mammootty, Samantha, GVM
ഗൗതം മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയില്‍ നായികയാകുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്തെയെന്ന് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണ് നായക കഥാപാത്രമായി എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ബസൂക്ക എന്ന സിനിമയില്‍ ഗൗതം മേനോന്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് പുതിയ സിനിമയെ പറ്റി ധാരണയായതെന്നാണ് സൂചന.
 
 അടുത്തിടെ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പരസ്യ ചിത്രത്തില്‍ സാമന്ത അഭിനയിച്ചിരുന്നു. തെന്നിന്ത്യയിലാകെ ആരാധകരുള്ള സാമന്ത മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുമെന്ന വാര്‍ത്തകളെ ആവേശത്തോടെയാണ് സിനിമാ ആരാധകര്‍ നോക്കികാണുന്നത്. ഈ മാസം 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജൂണ്‍ 20 ഓടെ ചെന്നൈയില്‍ നടക്കുന്ന ഷൂട്ടിങ്ങില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ഇരുവര്‍ക്കും പുറമെ വേറെയും വമ്പന്‍ താരങ്ങള്‍ സിനിമയില്‍ അണിനിരക്കുമെന്നാണ് സൂചന. തമിഴില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമായാണ് ഗൗതം മേനോന്‍ സിനിമ ചെയ്യുന്നത്. അതിനാല്‍ തന്നെ വലിയ ആകാംക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍