മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രത്തില്‍ വമ്പന്‍ താരനിര, നാലുമാസത്തെ ചിത്രീകരണം, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ജൂണ്‍ 2024 (11:15 IST)
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ അറിയുവാനായി ആരാധകരും കാത്തിരിക്കുകയായിരുന്നു.
 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഏപ്രില്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. ഇലക്ഷന്‍ തിരക്കുകളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും കാരണം ചിത്രീകരണം നീണ്ടുപോയി. 
 
 മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് നാലുമാസത്തെ ചിത്രീകരണം ഉണ്ടാകും.
 
ജിതിന്‍ കെ ജോസിന്റെ സിനിമ പൂര്‍ത്തിയാക്കിയ ശേഷം മഹേഷ് നാരായണന്‍ ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. സുരേഷ് ഗോപി, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും. യുകെയിലും യുഎസിലും ഡല്‍ഹിയിലും ചിത്രീകരണമുണ്ട്.
90 ദിവസത്തില്‍ കൂടുതല്‍ ചിത്രീകരണം ഉണ്ടാകും. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍