18 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌ക്കൊപ്പം ആ നടന്‍ ! ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 8 ഏപ്രില്‍ 2024 (18:05 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (GOAT) ന്റെ ചിത്രീകരണം വിദേശത്ത് പുരോഗമിക്കുകയാണ്. അടുത്ത ഷെഡ്യൂളിനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലാണ് ടീം പോയിരുന്നു.
 
നടനും ഗായകനുമായ യുഗേന്ദ്രന്‍ വാസുദേവനും സിനിമയുടെ ഭാഗമാണ്. നേരത്തെ വിജയുടെ ആദ്യകാല ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.യുഗേന്ദ്രന്‍ 18 വര്‍ഷത്തിന് ശേഷം വിജയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത് ആരാധകര്‍ക്കും പുതുമ നല്‍കും.
 
സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ അടുത്ത കുടുംബ സുഹൃത്ത് കൂടിയാണ് യുഗേന്ദ്രന്‍.റഷ്യ ഷെഡ്യൂള്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നും കേള്‍ക്കുന്നു.
 
പ്രശാന്ത്, പ്രഭുദേവ, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍