കമല്‍ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ രണ്ടിന് മൂന്നാം ഭാഗം കൂടി വരുന്നു.ഷങ്കറിന്റെ സംവിധാനത്തില്‍1996 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സീക്വല്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യന്‍ രണ്ട് 2018ലായിരുന്നു പ്രഖ്യാപിച്ചത്. ചിത്രീകരണം നീണ്ടുപോയ ചിത്രത്തിനു ശേഷം മൂന്നാം ഭാഗം കൂടി ഒരുക്കാനാണ് നിര്‍മാതാക്കളുടെ പ്ലാന്‍. മൂന്നാം ഭാഗം ഉണ്ടെന്ന് പറയുന്ന കമല്‍ഹാസന്‍ ഒരു കാര്യം കൂടി പ്രേക്ഷകരെ അറിയിച്ചു.
'ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നിവ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം ഇന്ത്യന്‍ 3 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കും. തഗ് ലൈഫിന്റെ ചിത്രീകരണവും വളരെ പെട്ടെന്ന് ആരംഭിക്കും. കല്‍കി എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും ഞാന്‍ അഭിനയിക്കുന്നുണ്ട്',-കമല്‍ഹാസന്‍ പറഞ്ഞു.