പ്രണയം ഏത് പ്രായത്തിലും ഉണ്ടാകാം ! മലയാളത്തില്‍ നിന്നൊരു ഫീല്‍ ഗുഡ് ചിത്രം കൂടി,'ജനനം: 1947, പ്രണയം തുടരുന്നു' വരുന്നു

കെ ആര്‍ അനൂപ്
ശനി, 1 ഒക്‌ടോബര്‍ 2022 (10:38 IST)
മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'കോലു മിട്ടായി' എന്ന സിനിമയുടെ എഴുത്തുകാരന്‍ അഭിജിത്ത് അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനം: 1947, പ്രണയം തുടരുന്നു.
 
 ലീല സാംസണും കോഴിക്കോട് ജയരാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലീലയുടെ ആദ്യ മലയാള ചിത്രമാണിത്. സിനിമയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ.
 
' പ്രണയം ഏത് പ്രായത്തിലും ഉണ്ടാകാമെന്ന് എനിക്ക് തോന്നുന്നു, അതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചത്. ഇതൊരു പക്കാ ഫീല്‍ ഗുഡ്, കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ ആണ്'-അഭിജിത്ത് അശോകന്‍ പറഞ്ഞു.
 
തമിഴിലും സിനിമയ്ക്ക് റിലീസ് ഉണ്ട്.
 അനു സിതാര, നോബി മാര്‍ക്കോസ്, ദീപക് പറമ്പോള്‍, നന്ദന്‍ ഉണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട് .  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article