ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബൻ-നയൻതാര ചിത്രം നിഴൽ

കെ ആര്‍ അനൂപ്
തിങ്കള്‍, 10 മെയ് 2021 (12:42 IST)
നയാട്ടിന് പിന്നാലെ മറ്റൊരു കുഞ്ചാക്കോ ബോബൻ ചിത്രം കൂടി ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.മെയ് 11ന് 'നിഴൽ' സിംപ്ലി സൗത്തിൽ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് വിവരം.ഏപ്രിൽ 9 ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ നയൻതാരയാണ് നായിക.
 
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റായ ജോൺ ബേബിയായി ചാക്കോച്ചൻ വേഷമിടുന്നു.അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രത്തിൽ
സൈജു കുറുപ്പ്, ദിവ്യപ്രഭ, റോണി ഡേവിഡ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.എസ് സഞ്ജീവിന്റെതാണ് തിരക്കഥ.  

അനുബന്ധ വാര്‍ത്തകള്‍

Next Article